നരേന്ദ്ര മോദി സര്‍ക്കാരിന്റെ അഞ്ചാമത്തെ യൂണിയന്‍ ബജറ്റാണ് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി ഫെബ്രുവരി ഒമ്ബതിന് അവതരിപ്പിക്കുന്നത്. നികുതി നിലവാരത്തില്‍ അരുണ്‍ ജയ്റ്റ്ലി അവതരിപ്പിക്കാനിരിക്കുന്ന മാറ്റത്തെക്കുറിച്ചാണ് ജനങ്ങള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. ആദായ നികുതി നല്‍കേണ്ട കുറഞ്ഞ പരിധി 2.5 ലക്ഷത്തില്‍ നിന്ന് ഉയര്‍ത്തുമെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ ബജറ്റുകളില്‍ മോദി സര്‍ക്കാര്‍ നല്‍കിയ ചില നികുതി ഇളവുകള്‍ താഴെ പറയുന്നു.
ബജറ്റ് 2014-15
60 വയസ്സിന് താഴെയുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ട പരിധി 2 ലക്ഷത്തില്‍ നിന്ന് 2.5 ലക്ഷമായി ഉയര്‍ത്തി.
മുതിര്‍ന്ന പൗരന്മാര്‍ക്ക് പരിധി 3 ലക്ഷമായി ഉയര്‍ത്തി.
ബജറ്റ് 2015-16
ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം ഡിഡക്ഷന്‍ 15,000ത്തില്‍ നിന്ന് 25,000 ആയി ഉയര്‍ത്തി.
ട്രാന്‍സ്പോര്‍ട്ട് അലവന്‍സ് പ്രതിമാസം 800 രൂപയില്‍ നിന്ന് 1,600 രൂപയായി വര്‍ദ്ധിപ്പിച്ചു.
2015-16ലെ ബജറ്റില്‍, ജയ്റ്റ്ലി ഒരു അധിക ആദായ നികുതി ഇളവ് കൂടി അവതരിപ്പിച്ചു. സെക്ഷന്‍ 80 സിസിഡി പ്രകാരം ന്യൂ പെന്‍ഷന്‍ സ്കീമില്‍ (എന്‍പിഎസ്) ഡിഡക്ഷന്‍ 50,000 രൂപ ഏര്‍പ്പെടുത്തി.
ബജറ്റ് 2016-17
ചെറുകിട നികുതിദായകര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ആദായനികുതി നിയമത്തിലെ സെക്ഷന്‍ 87 എ പ്രകാരം നികുതി നല്‍കേണ്ട പരിധി 2,000ല്‍ നിന്ന് 5,000 വരെയാക്കി ഉയര്‍ത്തി.
ഹൗസ് റെന്റ് അലവന്‍സ് പ്രതിവര്‍ഷം 24,000ല്‍ നിന്ന് 60,000 രൂപയായി ഉയര്‍ത്തി.
ബജറ്റ് 2017-18
2.5 ലക്ഷത്തിനും 5 ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവരുടെ നികുതി നിരക്ക് അഞ്ച് ശതമാനമായി കുറച്ചു.