തിരൂരില്‍ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. ത്രിപുരയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഘോഷപ്രകടനത്തിനിടെയാണ് കുത്തേറ്റത്. വിജയഘോഷത്തിനിടെ നടന്ന വാക്കേറ്റമാണ് കത്തികുത്തില്‍ കലാശിച്ചത്.
ആഹ്ളാദ പ്രകടനം നടത്തിയ ബിജെപി പ്രവര്‍ത്തകരും അവിടെ ഉണ്ടായിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകരും തമ്മിലാണ് വാക്കേറ്റവും സംഘര്‍ഷവും ഉടലെടുക്കുകയായിരുന്നു. വാക്കേറ്റത്തിനിടയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ ബിജെപി പ്രവര്‍ത്തനെ കുത്തുകയായിരുന്നു.
കുത്തേറ്റ ബിജെപി പ്രവര്‍ത്തകനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.