കേരളത്തിൽ ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും ആക്കം കൂട്ടികൊണ്ടിരിക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിന്റെ കൊലപാതകം പാര്‍ട്ടി അന്വേഷിക്കുമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍. പാര്‍ട്ടി വിഷയത്തില്‍ സംഘടനാതലത്തില്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ അറസ്റ്റിലായ ആകാശ് തില്ലങ്കേരി പാര്‍ട്ടി പ്രവര്‍ത്തകനാണെന്നും കൃത്യത്തില്‍ ആകാശിന് പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും
പൊലീസിന്റെ അന്വേഷണം ശരിയാണോയെന്ന് പരിശോധിക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടിക്കും അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഷുഹൈബ് വധിച്ചത് പാര്‍ട്ടിയുടെ അറിവോടെയെന്ന് പ്രതി ആകാശ് തില്ലങ്കേരിയുടെ മൊഴി പുറത്തായിരുന്നു . കേസില്‍ ഡമ്മി പ്രതികളെ ഏര്‍പ്പാടാക്കാമെന്ന് കൂടെയുണ്ടായിരുന്ന ഡി വൈ എഫ് പ്രവര്‍ത്തകന്‍ ഉറപ്പു നല്‍കിയതായി അറസ്റ്റിലായ ആകാശ് തില്ലങ്കേരി പൊലിസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അടിച്ചാല്‍ പോരേയെന്ന് ചോദിച്ചപ്പോള്‍ വെട്ടണമെന്ന് അവര്‍ ശഠിച്ചു. ഭരണമുണ്ടെന്നും പാര്‍ട്ടി സഹായിക്കുമെന്നും നേതാക്കള്‍ പറഞ്ഞു എന്നാല്‍, കൊലക്കു ശേഷം താനും റിജിലും നാട്ടിലേക്ക് തന്നെ പോയി. മരണം ഉറപ്പായപ്പോഴാണ് ഒളിവില്‍ പോയത് . സംഭവത്തിന് ശേഷം രണ്ടു വണ്ടിയിലാണ് കടന്നത് . കൂട്ടത്തിലുള്ള മറ്റൊരാളാണ് ആയുധങ്ങള്‍ കൊണ്ടുപോയത് അത് എങ്ങോട്ടാണെന്ന് അറിയില്ല.
എല്ലാവരും വീട്ടിലേക്കാണെന്ന് പറഞ്ഞു പിരിഞ്ഞു . പ്രതികളെ നല്‍കിയാല്‍ കൂടുതല്‍ പോലീസ് അന്വേഷിക്കില്ല.അക്കാര്യം പാര്‍ട്ടി നോക്കിക്കൊള്ളും എന്നും നേതാക്കള്‍ പറഞ്ഞതായും ആകാശ് പൊലിസിനോട് വെളിപ്പെടുത്തി.