അഹമ്മദാബാദ് ; വ്യാഴാഴ്ച റിലീസാവാനിരുന്ന സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവാത് ചിത്രത്തിനെതിരെ പ്രതിഷേധിച്ചു അഹമദാബാദില്‍ വ്യാപക അക്രമം. പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും കടകള്‍ക്കും മാളുകള്‍ക്കും നേരെ കല്ലേറ് നടത്തുകയും ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം മുതലാണ് സംഘര്‍ഷം രൂക്ഷമായത്.
അഹമ്മദാബാദിലെ ഹിമാലയ മാളിന് തടിച്ചുകൂടിയ പ്രതിഷേധക്കാരെ പിന്തിരിപ്പിക്കാന്‍ പോലീസിന് ആകാശത്തേക്ക് രണ്ടു റൗണ്ട് വെടിവെപ്പ് നടത്തേണ്ടി വന്നു. 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമം അഴിച്ചുവിടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ പറഞ്ഞു. ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് രജ്പുത് കര്‍ണി സേനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. ചിത്രം പ്രദര്‍ശിപ്പിക്കരുതെന്ന് തീയേറ്ററുകള്‍ക്ക് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.