കണ്ണൂര്‍: നാദാപുരത്തെ യൂത്ത് ലീഗ് പ്രവർത്തകനായിരുന്ന മുഹമ്മദ് അസ്ലമിന്റെ കൊലപാതക കേസിലെ അവസാന പ്രതിയും ഇന്ന് കീഴടങ്ങി.
ഗൂഢാലോചന കുറ്റം ചുമത്തിയിരുന്ന
വളയം സ്വദേശി പ്രമോദാണ് ഇന്ന് നാദാപുരം മജിസ്ട്രേറ്റിന് മുമ്ബാകെ കീഴടങ്ങിയത്. കേസിലെ മുഖ്യ പ്രതികളില്‍ ഒരാളായിരുന്ന സുമോഗനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് കേരള മനസ്സാക്ഷിയെ ഞെട്ടിച്ച കൊലപാതകം നടന്നത് .
ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ഷിബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോടതി വെറുതെ വിട്ടപ്രതികളില്‍ ഒരാളായിരുന്ന മുഹമ്മദ് അസ്ലം കൊല്ലപ്പെട്ടത്. വടകരയില്‍നിന്ന് നാദാപുരത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന അസ്ലമിനെ പിന്നാലെയെത്തിയ സംഘം വെട്ടി വീഴ്ത്തുകയായിരുന്നു. കാറിലെത്തിയ സംഘം അസ്ലമിനെ ഇടിച്ചിട്ട ശേഷം വെട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അസ്ലമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
.