“കേംപ്രിഡ്ജ് അനലിറ്റിക്ക” കഴിഞ്ഞ ആഴ്ചകളിൽ വാർത്തകളിൽ നിറഞ്ഞു നിന്ന പേര് . എന്താണിത് , എങ്ങനെയാണു ഈ കമ്പനി അമേരിക്കൻ പ്രസിഡന്റ് ട്രമ്പിനെ തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചുവെന്നു പറയുന്നത് , അങ്ങനെ കേവലം ഒരു കമ്പനി വിചാരിച്ചാൽ തിരഞ്ഞെടുപ്പിലൊക്കെ വിജയിപ്പിക്കാൻ പറ്റുമോ? എന്നാൽ നിങ്ങള്ക്ക് തെറ്റി അതെ … കേംപ്രിഡ്ജ് അനലിറ്റിക്ക പോലുള്ള ഒരു കമ്പനി വിചാരിച്ചാൽ ഏതൊരു ചാത്തനും പോത്തനും വരെ പ്രധാനമന്ത്രിയോ പ്രസിഡന്റോ ആവാം , എങ്ങനെ എന്നല്ലേ നമുക്ക് നോക്കാം :-
കേംപ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനിയുടെ പ്രവർത്തന രീതിയെ കുറിച്ച് കഴിഞ്ഞ ആഴ്ച കൊണ്ട് ആഴത്തിലുള്ള പഠനങ്ങൾ പുറത്ത് വന്നു. ഇന്നലെ ചാനൽ – 4 എന്ന യു.കെ ആസ്ഥാനമായ ഒരു ടെലിവിഷൻ ചാനൽ ഒരു സ്റ്റിങ് ഓപ്പറേഷനും നടത്തി. തങ്ങളുടെ പ്രവർത്തന രീതികളെക്കുറിച്ച് സി.ഇ.ഒ ആലെക്സാണ്ടർ നിക്സ് വെളിപ്പെടുത്തുന്നത് രഹസ്യക്യാമറയിൽ അവർ പിടിച്ചെടുത്തു.
എന്താണ് കേംപ്രിഡ്ജ് അനലറ്റിക്ക ?
കേംപ്രിഡ്ജ് അനലറ്റിക്ക മുൻപ് നിങ്ങൾ കേട്ടിട്ടില്ലായിരിക്കും. 2014 ലെ ഇൻഡ്യൻ ഇലക്ഷനിലെ നിറസാന്നിദ്ധ്യമായിരുന്നു കേംപ്രിഡ്ജ് അനലറ്റിക്ക. ഇൻഡ്യയിൽ മാത്രമല്ല. കെനിയ, ചൈന, ഈസ്റ്റേണ് യൂറോപ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലൊക്കെ അതോറിറ്റേറിയൻ നേതാക്കൾക്ക് അനുകൂലമായി ഇലക്ഷനെ സ്വാധീനിച്ച കമ്പനിയാണ് കേംപ്രിഡ്ജ്. ഇൻഡ്യയിൽ മോഡി തൊട്ട്, കെനിയയിലെ കെന്യാട്ടാ അടക്കം, അമേരിക്കൻ പ്രസിഡന്റ് ട്രമ്പിന്റെ വിജയത്തിലെ പ്രധാന കണ്ണിയായിരുന്നു ഈ കമ്പനി.
കമ്പനിയുടെ പ്രവർത്തന രീതി രസകരമാണ്. അവർ നിർദ്ദോഷമായ ഒരു ഫേസ്ബുക് ആപ് ഇറക്കുന്നു. “നിങ്ങളുടെ രഹസ്യ കാമുകനാര്”. “നിങ്ങളുടെ പേഴ്സണാലിറ്റി അളക്കു” തുടങ്ങിയ തരം ഫേസ്ബുക് ആപ്പുകൾ കണ്ടിട്ടില്ലെ ?. അത്തരം ഒരു ആപ്പാണ് കേംപ്രിഡ്ജിന്റെയും തുറുപ്പ് ചീട്ട്. ഇത് കേംപ്രിഡ്ജ് നേരിട്ട് ഇറക്കിയ ആപ്പല്ല. അവർ അതിന് ഉപയോഗിച്ചത് കേംപ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ ഒരു പ്രഫസറായ ഡോ. അലക്സാണ്ടർ കോഗൻ വികസിപ്പിച്ച ഒരു ആപ്പാണ്. “thisisyourdigital” ലൈഫ് എന്ന പേഴ്സണാലിറ്റി പ്രെഡിക്ട് ചെയ്യുന്ന ഒരു ആപ്. ഈ ആപ്, നിങ്ങളുടെ പേരും നാളും മാത്രമല്ല. നിങ്ങളുടെ സുഹൄത്തുക്കളുടെ ഡാറ്റയും, അവരുടെ ലൈക്കുകളും വരെ അടപടലം പാതാളക്കരണ്ടി ഇട്ട് വാരി എടുക്കും. ഈ ഡാറ്റയിൽ നിന്ന് നിങ്ങളുടെ രാഷ്ട്രീയ ചായ്വു തൊട്ട്, സെക്ഷ്വാലിറ്റി വരെ അനലറ്റിക്കയ്ക്ക് ഊഹിച്ചെടുക്കാൻ സാധിക്കും. ഇങ്ങനെ 50 മില്യണ് അമേരിക്കക്കാരുടെ ഡാറ്റയാണ് ആപ്പ് വാരിയെടുത്ത് അനലറ്റിക്കയ്ക്ക് കൊടുത്തത്. ഈ ഡാറ്റയുടെ പിന്ബലത്തിൽ നൂണകൾ അടങ്ങുന്ന പ്രൊപ്പഗണ്ട വീഢിയോകളും, പരസ്യങ്ങളും, ആന്റി ഹിലരി പരസ്യങ്ങളും ഇത്ര അധികം പേരിലേയ്ക്ക് എത്തിക്കാൻ സാധിച്ചു. ട്രംമ്പിന് അനുകൂലമായ ഒരു രാഷ്ട്രീയ സാഹചര്യം ഒന്നുമില്ലായ്മയിൽ നിന്ന് ഇവർ സൄഷ്ടിച്ചെടുത്തു.
കേംപ്രിഡ്ജ് അനലറ്റിക്ക ഡാറ്റ മാത്രം വെച്ചുള്ള കളികൾ മാത്രമല്ല കളിക്കുന്നത്. ഹണി ട്രാപ് പോലെ തൊട്ടിത്തരങ്ങൾ അനവധിയുണ്ട്.
നമ്മൾ ജനാധിപത്യത്തെ വളരെ ലാഘവത്തോടെ കാണുന്നതാണ് കേംപ്രിഡ്ജ് പോലുള്ള കമ്പനികൾക്ക് വളമാകുന്നത്. ബഹുഭൂരിപക്ഷം ജനങ്ങളും രാഷ്ട്രീയമായി ഡിസ് എന്ഗേജ്ഡ് ആണ്. 30% വോട്ടുകൾ മാത്രം മതി ഇന്ന് പാർട്ടികൾക്ക് ഇലക്ഷൻ ജയിക്കാൻ. ഇൻഡ്യയിലെ തിരഞ്ഞെടുപ്പിലും, അമേരിക്കയിലും, കെനിയയിലുമൊക്കെ ഇത് തെളിഞ്ഞതാണ്. 30 ശതമാനം വോട്ടുകൾ നേടാൻ വോട്ടർമ്മാരിലെ 10% പേരെ കോഗ്നിറ്റീവ് കണ്ടീഷണിങ്ങിന് വിധേയരാക്കിയാൽ മതി. അവരുടെ നെറ്റ്വർക് ഇഫക്ട് ബാക്കി 30% പേരിലേയ്ക്ക് എത്തും എന്നാണ് കേംപ്രിഡ്ജ് പോലുള്ള കമ്പനികളുടെ വിജയം.
രാജ്യത്തെ 10% പൊട്ടമ്മാരു വിചാരിച്ചാൽ ഏതൊരുവനും പ്രസിഡന്റൊ പ്രധാനമന്ത്രിയൊ ആകാമെന്ന് ചുരുക്കം.
ഇനി ഈ ലേഖനത്തിന്റെ തലക്കെട്ട്. രഹസ്യമായി പ്രേമിക്കുന്ന കാമുകനാര് തുടങ്ങിയ ആപ്പുകൾ വ്യാപകമായി ആൾക്കാർ ഉപയോഗിക്കുന്നത് കാണുന്നുണ്ട്. ഇത്തരം ആപ്പുകൾ കേംപ്രിഡ്ജ് പോലുള്ള കമ്പനികളുടെ ഡാറ്റ കളക്ഷൻ ഏജന്റുമാരാണ്. ആപ്പ് കൊണ്ട് വരുന്ന പ്രെഡിക്ഷനുകളൊക്കെ കാണാൻ നല്ല രസമുണ്ട്. പക്ഷെ നിങ്ങളുടെ ഡാറ്റ മാത്രമല്ല, ഫ്രണ്ട് ലിസ്റ്റിലുള്ളവരുടെ ഡാറ്റ പോലും നിങ്ങൾ വഴി അവർക്ക് എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. അത് കൊണ്ട് ആപ്പ് ഉപയോഗിക്കുന്നതിന് മുൻപ് എന്തൊക്കെ ഡാറ്റയാണ് ആപ്പ് കൈക്കലാക്കുക എന്ന് കണ്ട് പിടിക്കുക. പേരും ഈമെയിലും ഒഴിച്ച് വേറെ ഏതെങ്കിലും ഡാറ്റ ആപ് എടുക്കുന്നുണ്ടെങ്കിൽ മിണ്ടാതെ ഇറങ്ങിപ്പോരുകയായിരിക്കും അഭികാമ്യം.