ഇന്ന് ബെംഗളൂരുവില്‍ നാലാം ഐ എസ് എല്‍ സീസണിലെ അവസാന മത്സരത്തിൽ ബ്ലാസ്റ്റേഡഴ്സിന് നാണംകെട്ട തോൽവിയോടെ നാട്ടിലേക്കുമടങ്ങാം ; കേരള ബ്ലാസ്റ്റേഴ്സിന് ഇഞ്ച്വറി ടൈം നേടിയ ഗോളുകളിലാണ് പരാജയം ഏറ്റുവാങ്ങിയത് . ലീഗിലെ ഒന്നാം സ്ഥാനക്കാരായ ബെംഗളൂരുവിനെ അവരുടെ നാട്ടില്‍ നേരിട്ട ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്.
വിരസമായ മത്സരമാണ് കണ്ടീരവയില്‍ ഇന്ന് കണ്ടത്. മികച്ച അവസരങ്ങള്‍ ഒന്നും ഇരുടീമുകളും ഇന്ന് സൃഷ്ടിച്ചില്ല. ജാക്കിചന്ദ് സിംഗിന് ആദ്യ പകുതിയില്‍ പരിക്കേറ്റത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയുമായി. രണ്ടാം പകുതിയില്‍ അവസാന മിനുട്ടുകളില്‍ യുവതാരം സഹല്‍ അബ്ദുല്‍ സമദ് സബ്ബായി ഇറങ്ങി എങ്കിലും മികവ് തെളിയിക്കാനുള്ള സമയം ഉണ്ടായിരുന്നില്ല. കളി സമനിലയാകും എന്ന് കരുതിയ നിമിഷമാണ് മികു 91ആം മിനുട്ടില്‍ കേരളത്തിന്റെ വല കുലുക്കുന്നത്. പരാജയം ഉറപ്പിച്ച കേരളം ഇഞ്ച്വറി ടൈമില്‍ തന്നെ രണ്ടാം ഗോളും വഴങ്ങി. ഉദാന്ത സിംഗാണ് ബെംഗളൂരുവിന്റെ രണ്ടാം ഗോള്‍ നേടിയത്.
ലീഗ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 18 മത്സരങ്ങളില്‍ നിന്ന് 25 പോയന്റില്‍ കേരളം ഈ സീസണ്‍ അവസാനിപ്പിച്ചു. ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍ ഉള്ളത് എങ്കിലും അടുത്ത മത്സരം ജയിച്ചാല്‍ മുംബൈ സിറ്റിക്കും 26 പോയന്റോടെ ആറാം സ്ഥാനത്തെത്തും.