അവനെ ജീവനോടെ ചുട്ടെരിച്ചതിൽ ഒരു കുറ്റബോധവും ഇല്ലാ ; പറയുന്നത് ശംഭു ലാൽ ,ജയിലിൽ നിന്നുള്ള വീഡിയോ പുറത്തു

home-slider indian

ബംഗാള്‍ സ്വദേശി അഫ്റസൂല്‍ ഖാനെ ജീവനോടെ ചുട്ടുകരിക്കുകയും അത് വീഡിയോയില്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതില്‍ തനിക്ക് ഒട്ടും കുറ്റബോധമില്ലെന്ന് പ്രതി ശംഭുലാല്‍. ജോധ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ശംഭുലാല്‍ ജയിലിനുള്ളില്‍ വെച്ച്‌ അനധികൃതമായെടുത്ത വിഡിയോയിലാണ് ഇക്കാര്യം പറയുന്നത്. ഇസ്ലാമിനെതിരെ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്ന മിനിട്ടുകളോളം നീണ്ട സ്വന്തം വീഡിയോയിലൂടെയാണ് നിലപാടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിഡിയോയില്‍ മുസ്ലിം വിദ്വേഷത്തെ കുറിച്ചാണ് ഇയാള്‍ സംസാരിക്കുന്നത്.
സഹോദരിയെ പ്രണയിച്ചിരുന്ന ഇസ്ലാം മത വിശ്വാസിയാ അഫറാസുല്‍ ഖാനെന്ന കൂലിപ്പണിക്കാരനെ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ശംഭുലാല്‍ വെട്ടി വീഴ്ത്തിയ ശേഷം കൊലപ്പെടുത്തിയത്. മുന്‍കൂട്ടി തയ്യാറാക്കിയ ഈ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

അഫ്രസൂലിനെ മഴു ഉപയോഗിച്ച്‌ വെട്ടി നിലത്തു വീഴ്ത്തുകയും പച്ചയ്ക്ക് തീകൊളുത്തുകയുമായിരുന്നു ശംഭുലാല്‍ ചെയ്തത്. ആക്രമത്തില്‍ നിലത്തുവീണ അഫ്രസുല്‍ നിലവിളിക്കുന്നതും ജീവനുവേണ്ടി യാചിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് കൊലപാതകി വീഡിയോയില്‍ സംസാരിക്കുന്നുമുണ്ട്.

ഈ കേസില്‍ ജയിലില്‍ കഴിയവെയാണ് വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന പുതിയ വീഡിയോ ജോധ്പുരിലെ ജയിലിനുള്ളില്‍ വെച്ച്‌ ചിട്ടപ്പെടുത്തി ഇയാള്‍ പ്രചരിപ്പിക്കുന്നത്.

സഹതടവുകാരന്റെ അടുത്ത് നിന്ന് താന്‍ ജീവന് ഭീഷണി നേരിടുന്നുണ്ടെന്നും , തന്നെ കൊല്ലാന്‍ ജയിലില്‍ കടന്നു കൂടിയ ജിഹാദിയാണയാള്‍ എന്ന് സംശയിക്കുന്നതായും റെഗാര്‍ വീഡിയോയില്‍ പറയുന്നു. ജാക്കറ്റും ഇയര്‍ഫോണും ധരിച്ചാണ് ഇയാള്‍ വീഡിയോയില്‍ സംസാരിക്കുന്നത്.

എഴുതി തയ്യാറാക്കിയ കുറിപ്പാണ് റെഗാര്‍ വീഡിയോയില്‍ വായിക്കുന്നത്. കൊല നടത്തിയതില്‍ തനിക്ക് പശ്ചാത്താപമൊന്നുമില്ലെന്നും ഇയാള്‍ വീഡിയോയിലൂടെ വ്യക്തമായി പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *