തെലുങ്ക് സൂപ്പര്‍താരം അല്ലു അര്‍ജുന്റെയും മകന്‍ അയാന്റെയും ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്. ഇന്ത്യയിലാകമാനം തരംഗമായ റോഷനും പ്രിയ പി വാരിയരും തകര്‍ത്തഭിനയിച്ച അഡാറ് ലൗവിന്റെ ടീസര്‍ അനുകരിച്ചാണ് അല്ലു അര്‍ജനും മകന്‍ അയാനും എത്തിയിരിക്കുന്നത്.
സമൂഹമാധ്യമങ്ങള്‍ ഇരുവരുടെയും അനുകരണം ഏറ്റെടുത്തുക്കഴിഞ്ഞു. നേരത്തെ മാണിക്യ മലര്‍ എന്ന ഗാനം ഇഷ്ടമായെന്ന് അല്ലു ട്വീറ്റ് ചെയ്തിരുന്നു.