അമേരിക്കയെയും റഷ്യയെയും ലക്ഷ്യമിട്ട്  ചൈന

home-slider

അമേരിക്കയെയും റഷ്യയെയും ലക്ഷ്യമിട്ട്  ആണവായുധ ശേഷി വര്‍ധിപ്പിക്കാനൊരുങ്ങി ചൈന. ലോക രാജ്യങ്ങളെ  നേരിടാന്‍ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തണമെന്നാണ് ചൈനീസ് സൈന്യത്തിന്റെ തീരുമാനം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) ഔദ്യോഗിക പത്രത്തിലൂടെയാണ് പുറത്തുവിട്ടത്. ചൈന ആണവശേഷി കൂട്ടുന്നതു അയല്‍രാജ്യമായ ഇന്ത്യയ്ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ട്.

ആഗോളതലത്തില്‍ നാശം വിതയ്ക്കാന്‍ കഴിയുന്ന ഒന്നിലധികം ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ചൈനയുടെ കൈവശമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ വാര്‍ത്ത എത്തിയിരിക്കുന്നത്. അമേരിക്ക പുതിയ ആണവ തന്ത്രങ്ങള്‍ക്കു തയാറെടുക്കുന്നതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെതിരെയാണ് പിഎല്‍എയുടെ പുതിയ നിര്‍ദേശം

പിഎല്‍എ അക്കാഡമി ഓഫ് മിലിട്ടറി സയന്‍സിലെ രണ്ടു ഗവേഷകരാണു ലേഖനം എഴുതിയത്. യുഎസ്, റഷ്യ ഉള്‍പ്പെടെയുള്ള ശക്തികളുടെ ഭീഷണികളെ മറികടക്കാന്‍ ആണവായുധ ശേഷി വര്‍ധിപ്പിക്കേണ്ടതുണ്ട്. നിലവിലെ അവസ്ഥയില്‍ കാര്യമായ മാറ്റം വരണം. ‘ആദ്യം ഉപയോഗിക്കില്ല’ എന്ന തത്വം പാലിക്കണമെന്നും ആണവായുധങ്ങളുടെ നിര്‍മാര്‍ജനമാണു ആത്യന്തിക ലക്ഷ്യമെന്നും ലേഖനത്തില്‍ പറയുന്നു.

അമേരിക്കയും , റഷ്യയും ആണവായുധങ്ങള്‍ ഒഴിവാക്കുന്നതിനെപ്പറ്റി ചിന്തിക്കുന്നില്ല. പകരം അവയുടെ വിപുലീകരണവും , കൂടുതല്‍ മെച്ചപ്പെടുത്തുന്നതുമാണ് ഇരു രാജ്യങ്ങളും നടപ്പിലാക്കുന്നത്. അടുത്ത 30 വര്‍ഷം ആണവായുധ മേഖലയില്‍ 1.2 ട്രില്യണ്‍ ഡോളര്‍ ചെലവിടാനാണു അമേരിക്കയുടെ തീരുമാനം. ഇതിന് തുല്യമായി റഷ്യയും പണം ചെലവാക്കും. അതിനാല്‍ ഇതെല്ലാം കണ്ട് ചൈന വെറുതെയിരിക്കരുതെന്നും ലേഖനം വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *