കൊച്ചി: നടി അമല പോളിനെ പോണ്ടിച്ചേരി വാഹന രേങിസ്ട്രറേൻ കേസിൽ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടുയച്ചു. അതേ സമയം അമല പോളിനെ വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തേ നടന്ന ചോദ്യം ചെയ്യലില്‍ അമലയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ക്രൈം ബ്രാഞ്ച് നടിയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങിയത്.
ഓഡി കാര്‍ വ്യാജ വിലാസത്തില്‍ പുതുച്ചേരിയില്‍ റജിസ്ട്രേഷന്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ അമലപോള്‍ മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. ഒരു ലക്ഷം രൂപ ബോണ്ടിലാണ് ഹൈകോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ സംഘം എപ്പോള്‍ ആവശ്യപ്പെട്ടാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും നടിയോട് കോടതി നിര്‍ദ്ദേശിച്ചിരുന്നു.
പുതുച്ചേരിയില്‍ വീട് വാടകക്ക് എടുത്തത് ഓഷോയുടെ ആശ്രമം സന്ദര്‍ശിക്കാനാണെന്നും അവിടെ സഹോദരനും സഹോദരന്‍റെ സുഹൃത്തുക്കളുമാണ് താമസിക്കുന്നതെന്നും അമല മൊഴി നല്‍കിയിരുന്നു. എന്നാല്‍ ക്രൈബ്രാഞ്ച് ആവശ്യപ്പെട്ട രേഖകള്‍ നടി ഇതുവരെ ഹാജരാക്കിയിട്ടില്ല