അഭിയുടെ കഥ,അനുവിന്റെയും മാർച്ച് 9൯ റിലീസ് ചെയ്യും യുവനടന്‍ ടൊവിനോ തോമസിനെ പ്രധാന കഥാപാത്രമാക്കി ഒരേ സമയം മലയാളത്തിലും തമിഴിലും നിര്‍മ്മിക്കുന്ന ചിത്രമാണ് ‘അഭിയുടെ കഥ,അനുവിന്റെയും’. ബി ആര്‍ വിജയലക്ഷ്മി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പിയാ ബാജ്പയ് നായികയാവുന്നു.
യൂഡിലി ഫിലിംസിന്റെ ബാനറില്‍ പ്രശസ്ത കോര്‍പ്പറേറ്റ് സ്ഥാപനമായ സരിഗമ ഇന്ത്യ ലിമിറ്റഡ് അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ പ്രഭു,സുഹാസിനി,രോഹിണി,ദീപ,മഹേഷ് തുടങ്ങിയവരും അഭിനയിക്കുന്നു.
തിരക്കഥഉദയഭാനുമഹേശ്വരന്‍,ക്യാമറഅഗിലന്‍,ഗാനരചനബി.കെ.ഹരികുമാര്‍,സംഗീതംധരണ്‍,എഡിറ്റര്‍സുനില്‍ ശ്രീനായര്‍,നിര്‍മ്മാണംവിക്രം മെഹ്റ,ബി ആര്‍ വിജയലക്ഷ്മി,എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍സന്തോഷ് ശിവന്‍.
ഏഷ്യയിലെ ആദ്യത്തെ വനിത സിനിമാട്ടോഗ്രാഫറായ ബി.ആര്‍.വിജയലക്ഷ്മി ഇരുപതിലധികം സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിട്ടുണ്ട്. ‘ പാട്ടു പാടവാ’ എന്ന ചിത്രത്തിലൂടെ സംവിധായികയായ ബി ആര്‍ വിജയലക്ഷ്മി ‘ഡാഡി’ എന്ന മലയാള സിനിമയുടെ രചയിതാവു കൂടിയാണ്.
ചാലക്കുടി,ഈരാട്ടുപേട്ട,വാഗമണ്‍,ചെന്നൈ,എന്നിവിടങ്ങളിലായി ചിത്രീകരിച്ച’അഭിയുടെ കഥ,അനുവിന്റെയും’മാര്‍ച്ച് 9ന് ഇ. ഫോര്‍ എന്റര്‍ടൈയ്ന്‍മെന്റ് റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.