അപകീർത്തി പരാമർശം ; നടൻ പ്രകാശ്‌രാജിനെതിരെ പരാതി നൽകി ബിജെപി ;

bjp home-slider politics

നടന്‍ പ്രകാശ് രാജിനും സ്വതന്ത്ര എം.എല്‍.എ ജിഗ്‌നേഷ് മേവാനിക്കുമെതിരെ ബി.ജെ.പി തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും കര്‍ണാടക ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ബി.എസ്.യെദ്യൂരപ്പയ്‌ക്കുമെതിരെ അപകീര്‍ത്തികരമായി പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് കേസ്.

പ്രധാനമന്ത്രിയെ രാജ്യത്തെ വില്‍പ്പന നടത്തുന്ന കോര്‍പ്പറേറ്റ് സെയില്‍സ്‌മാനാണെന്നും കള്ളനെന്നും ബംഗളൂരുവില്‍ സംഘടിപ്പിച്ച ഒരു പൊതു പരിപാടിയില്‍ ജിഗ്‌നേഷ് മേവാനി വിളിച്ചിരുന്നു. ഇതാണ് ബി.ജെ.പി നേതാക്കളെ പ്രകോപിപ്പിക്കാനുള്ള പ്രധാന കാരണം.

ഇതുകൂടാതെ നടന്‍ പ്രകാശ് രാജും പ്രധാനമന്ത്രിയേയും യെദ്യൂരപ്പയേയും പല പരിപാടികളിലും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്ന് ബി.ജെ.പി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മെയ് 12ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രചാരണ പരിപാടികളാണ് എല്ലാ പാര്‍ട്ടികളും സംഘടിപ്പിക്കുന്നത്. മെയ്15 നാണ് ഫലപ്രഖ്യാപനം.

Leave a Reply

Your email address will not be published. Required fields are marked *