വെല്ലിങ്ങ്ടണ്‍: അണ്ടര്‍19 ലോകകപ്പില്‍ സിംബാബ്വെയെ പത്ത് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് തുടര്‍ച്ചയായ മൂന്നാം വിജയവും ഇന്ത്യ സ്വന്തമാക്കിയത് . അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യ മൂന്നാം വിജയം സ്വന്തമാക്കിയത്.
ഹാര്‍വിക് ദേശായിയുടെയും സുബ്മാന്‍ ഗില്ലിന്റെയും കൂട്ടുക്കെട്ടിലാണ് ഇന്ത്യ വിജയം ഉറപ്പാക്കിയത്. 59 പന്തില്‍ 14 ബൗ
ണ്ടറിയും ഒരു സിക്സും ഉള്‍പ്പടെ ഗില്‍ 90 റണ്‍സ് നേടി. 21.4 ഓവറില്‍ ഇന്ത്യ ലക്ഷ്യം സ്വന്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി അനുകുള്‍ റോയി നാല് വിക്കറ്റ് നേടി. അര്‍ദ്ധ സെഞ്ചുറി നേടിയ സുബ്മാന്‍ ഗില്ലാണ് മാന്‍ ഓഫ് ദി മാച്ച്.
ഇതോടെ ഗ്രൂപ്പ് ബിയില്‍ ആറ് പോയിന്റുമായി ഇന്ത്യ ഒന്നാം സ്ഥാനം നേടി. ടോസ് നേടി ബാറ്റിംങ്ങിനിറങ്ങിയ സിംബാബ്വെക്ക് തുടക്കം മുതല്‍ ത കാഴ്ച്ചയായിരുന്നു . 36 റണ്‍സ് നേടിയ മില്‍ട്ടണ്‍ സൂന്‍പയാണ് ടോപ്പ് സ്കോറര്‍.