അക്രമത്തിന് ഇരയായവര്‍ക്ക് പൊലീസില്‍ നിന്ന് നീതി ലഭിക്കില്ല, അന്വേഷണം എന്‍.ഐ.എക്ക്​ കൈമാറണം ; കുമ്മനം രാജശേഖരന്‍ ആഞ്ഞടിക്കുന്നു;

home-slider kerala politics

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആഞ്ഞടിക്കുന്നു അപ്രഖ്യാപിത ഹര്‍ത്താലി‍​െന്‍റ മറവില്‍ നടന്ന അക്രമ സംഭവങ്ങളെപ്പറ്റിയുള്ള അന്വേഷണം എന്‍.ഐ.എക്ക്​ കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് കുമ്മനം രാജശേഖരന്‍. ആവശ്യപ്പെട്ടു
കുമ്മനം രാജശേഖരന്‍ പറയുന്നു ;
പൊലീസ് പുറത്തുവിട്ട കണക്കനുസരിച്ച്‌ സി.പി.എം, കോണ്‍ഗ്രസ്, മുസ്​ലിം ലീഗ് പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ കലാപ ശ്രമത്തില്‍ പങ്കാളികളാണ്. അത്തരമൊരു സാഹചര്യത്തില്‍ സംസ്ഥാന പൊലീസ് അന്വേഷണം കാര്യക്ഷമമാകില്ലെന്ന കാര്യം ഉറപ്പാണ്. മാറാട് കൂട്ടക്കൊലയിലും ഇതുതന്നെയാണ് സംഭവിച്ചത്. സ്വന്തം പാര്‍ട്ടിക്കാരെ സംരക്ഷിക്കാന്‍ ഇടത്^വലത് മുന്നണികള്‍ നടത്തിയ ശ്രമമാണ് ആ കേസ് അട്ടിമറിക്കപ്പെടാന്‍ കാരണം. ഒടുവില്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഹൈകോടതിയാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. ഈ കേസില്‍ അത്തരമൊരു സാഹചര്യം ഉണ്ടാകാതിരിക്കാന്‍ കേസ് എന്‍.ഐ.എക്ക് കൈമാറണം. ഇല്ലെങ്കില്‍ കേന്ദ്രം കേസ് ഏറ്റെടുക്കണം.
മാറാട്​ കേസ്​ ഫലപ്രദമായി അന്വേഷിച്ചിരുന്നെങ്കില്‍ ഹര്‍ത്താല്‍ മറവിലെ അക്രമം നടക്കില്ലായിരുന്നു
മാറാട് കേസ് ഫലപ്രദമായി അന്വേഷിച്ച്‌ ഗൂഢാലോചനക്കാരെ പിടികൂടിയിരുന്നെങ്കില്‍ അപ്രഖ്യാപിത ഹര്‍ത്താലും സംഘടിത അക്രമങ്ങളും ഉണ്ടാകുമായിരുന്നില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കുമ്മനം രാജശേഖരന്‍ മാധ്യമങ്ങളോട് പറഞ്ഞു. മാറാട് കലാപത്തിന് തീവ്രവാദബന്ധമുണ്ടെന്ന് അന്നേ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ എല്‍.ഡി.എഫ്, -യു.ഡി.എഫ് സര്‍ക്കാറുകള്‍ അത്രഗൗരവമായി കലാപത്തെ കണ്ടില്ല.

തീവ്രവാദബന്ധം ഉണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അടുത്തകാലത്ത് സി.ബി.ഐ അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. അപ്രഖ്യാപിത ഹര്‍ത്താലുമായി ബന്ധപ്പെട്ട് ആയിരത്തോളം അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കേസെടുക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തുന്നു. ഭരണ, പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രവര്‍ത്തകര്‍ അക്രമത്തില്‍ പങ്കെടുത്തു. പൊലീസും അക്രമത്തിന് കൂട്ട് നില്‍ക്കുകയായിരുന്നു.

താനൂരില്‍ അക്രമം നടന്ന് 48 മണിക്കൂറിന് ശേഷമാണ് പൊലീസ് എത്തിയത്. അക്രമത്തിന് ഇരയായവര്‍ക്ക് പൊലീസില്‍ നിന്ന് നീതി ലഭിക്കില്ല. അതിനാല്‍ ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും എന്‍.​െഎ.എ അന്വേഷിക്കണം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് വൈകാതിരിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന് കത്ത് നല്‍കുമെന്നും കുമ്മനം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *