തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്കൂളുകള്‍ പൂട്ടുന്ന കാര്യത്തില്‍ സര്‍ക്കാറിന് സമ്മതമാണെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്. വിദ്യാഭ്യാസാവകാശ നിയമത്തിന്റെയും , ബാലാവകാശ കമ്മീഷന്‍റെ ഉത്തരവിന്റെയും അടിസ്ഥാനത്തിലാണ് അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്ക് നോട്ടീസ് നല്‍കിയത്. സ്കൂളുകള്‍ നല്‍കിയ പരാതി പരിശോധിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞു.
നിലവാരമുള്ള വിദ്യാലയങ്ങൾക് നിലനില്‍ക്കാന്‍ അവസരം നല്‍കണമെന്ന് കെ.എന്‍.എ ഖാദറും രണ്ടു വര്‍ഷത്തെ കാലയളവ് നല്‍കണമെന്ന് പ്രതിപക്ഷനേതാവും ആവശ്യപ്പെട്ടു. അംഗീകാരമില്ലാത്ത സ്കൂളുകള്‍ പൂട്ടുന്നതിലൂടെ ഒന്നരലക്ഷത്തോളം വിദ്യാര്‍ഥികളുടെയും 22000 ത്തിലധികം അധ്യാപകരുടെയും ഭാവി നഷ്ടപ്പെടുമെന്നും പ്രതിപക്ഷം പറഞ്ഞു.