politics
ബിഹാര്‍ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം കോണ്‍ഗ്രസ്: രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി നേതാവ്
പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ കോണ്‍ഗ്രസിനെ അതിരൂക്ഷമായി വിമര്‍ശിച്ച് ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി. പരാജയത്തിന് കാരണം കോണ്‍ഗ്രസാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മഹാസഖ്യത്തെ ചങ്ങലക്കു ബന്ധിപ്പിക്കുന്നതുപോലെയാണ് കോണ്‍ഗ്രസ് ചെയ്തത്. കോണ്‍ഗ്രസിനെ മഹാസഖ്യത്തില്‍ ചേര്‍ത്തതോടെ തെരഞ്ഞെടുപ്പില്‍ ഗുണമുണ്ടായത് ബിജെപിക്കാണ്. പരിചയമില്ലാത്ത സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തിരഞ്ഞെടുത്തതുവഴി കോണ്‍ഗ്രസ് മഹാഗത്ബന്തനെ സംബന്ധിച്ചിടത്തോളം ഒരു ബാധ്യതയായി മാറി. 70 സ്ഥാനാര്‍ഥികളെ അവര്‍ നിര്‍ത്തി, പക്ഷേ 70 പൊതു റാലികള്‍ പോലും കോണ്‍ഗ്രസ് നടത്തിയിട്ടില്ല. മൂന്ന് ദിവസത്തേക്ക് രാഹുല്‍ ഗാന്ധി വന്നു, പ്രിയങ്ക […]
ജനാധിപത്യത്തിന്റെ ആദ്യപാഠം ബീഹാറിലെ ജനങ്ങള്‍ ലോകത്തെ പഠിപ്പിച്ചു, വികസനത്തിന്റെ കാര്യത്തില്‍ നിര്‍ണായകമായ തീരുമാനമാണ് അവര്‍ എടുത്തത്: പ്രധാനമന്ത്രി മോദി
ന്യൂഡെല്‍ഹി: ( 11.11.2020) ബീഹാറിലെ ജനങ്ങള്‍ വികസനത്തിന് പ്രാധാന്യം നല്‍കുകയും നിര്‍ണായകമായ തീരുമാനം എടുത്തെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബീഹാറിലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ നേടിയ വിജയത്തിന് ശേഷം ട്വിറ്ററില്‍ കുറിച്ചതായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ ആദ്യപാഠം ബീഹാറിലെ ജനങ്ങള്‍ ലോകത്തെ പഠിപ്പിച്ചു. ജനാധിപത്യം എങ്ങനെയാണ് ശക്തിപ്പെടുന്നതെന്ന് ബീഹാര്‍ ലോകത്തോട് പറഞ്ഞുവെന്നും മോദി പറഞ്ഞു. പാവപ്പെട്ടവരും നിരാലംബരും സ്ത്രീകളും ഉള്‍പ്പെടെ ബീഹാറില്‍ വോട്ട് ചെയ്തു. വികസനത്തിന്റെ കാര്യത്തില്‍ നിര്‍ണായകമായ തീരുമാനമാണ് അവര്‍ എടുത്തതെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു. ഗ്രാമങ്ങളിലെ പാവപ്പെട്ടവര്‍, കര്‍ഷകര്‍, തൊഴിലാളികള്‍, […]
